Tuesday, October 6, 2026

ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന;ഇനി അവധി ദിനങ്ങളിലും വാക്‌സിനേഷന്‍


തിരുവനന്തപുരം: സംസ്ഥാനത്ത് അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനം. ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കി അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. വാക്‌സിനേഷന്റെ ഭാഗമായി സിറിഞ്ച് ക്ഷാമം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി.

രോഗികളായവര്‍ കോവിഡ് ബാധിതരായാല്‍ ആശുപത്രികളില്‍ എത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡ് സമിതികളും റാപിഡ് റസ്‌പോണ്‍സ് ടീമുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ്. ടെലി മെഡിസിന്‍ സംവിധാനവും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.പത്തനംതിട്ട മല്ലപ്പള്ളിയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 124 പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായത് സംബന്ധിച്ച് പഠിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles