Saturday, May 18, 2024
spot_img

‘ഹിജാബ് സ്ത്രീകളെ അടിച്ചമര്‍ത്തും’; ‘പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയിരുന്ന പഴയ അറേബിയന്‍ മനസ് ഇന്നും’; വിവാദം ഗൂഢാലോചനയെന്ന് ഗവര്‍ണര്‍

ദില്ലി: ഹിജാബ് വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി ഗവര്‍ണര്‍ (Arif Mohammad Khan) ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആ​ഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നതെന്നും കൃത്യമായ ​ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഹിജാബ് അനുകൂല വാദങ്ങള്‍ ഉയരുന്നതെന്നും ​ഗവര്‍ണര്‍ പറഞ്ഞു..

ചിലര്‍ക്കിന്നും പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചതിന് പിന്നാലെ അവരെ കുഴിച്ച് മൂടിയിരുന്ന പഴയ അറേബ്യന്‍ മനസാണ്. ഹിജാബ് കണ്ടെത്തിയത് തന്നെ സ്ത്രീയെ അടിച്ചമര്‍ത്താനാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ വിദ്യാഭ്യാസത്തിൽ നിന്ന് പിന്തിരിപ്പിക്കാനും അടിച്ചമർത്താനുമാണ് ഹിജാബ് കണ്ടെത്തിയതെന്നും ഗവർണർ വിമർശിച്ചു.

ഹിജാബിന് വേണ്ടി വാദിക്കുന്നവർക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഇന്നലെയും ഗവർണർ ആരോപിച്ചിരുന്നു. പ്രവാചകന്‍റെ കാലത്തെ സ്ത്രീകൾ ഹിജാബ്‌ അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു. ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്‌ത്രീകൾ വാദിച്ചിരുന്നുവെന്നും മുന്‍പ് ഗവർണർ പറഞ്ഞിരുന്നു.

Related Articles

Latest Articles