ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയ സമയത്തെ സംശയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഇന്ത്യ G20 അധ്യക്ഷസ്ഥാനത്തേക്ക് വന്നപ്പോൾ തന്നെ എന്തിനാണ് ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയത് എന്നാണ് ഗവർണർ ഉന്നയിക്കുന്ന ചോദ്യം.ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണ് ഇത് ഇപ്പോൾ തന്നെ പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിയേക്കാൾ ഒരു വിദേശ ഡോക്യുമെന്ററി നിർമ്മാതാവിന്റെ, “അതും നമ്മുടെ കൊളോണിയൽ യജമാനന്മാർ” എന്ന അഭിപ്രായത്തിന് ആളുകൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ആശ്ചര്യകരമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചു

