Friday, May 17, 2024
spot_img

ശ്രീരാമൻ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിനിധി; സർദാർ പട്ടേൽ ഭാരത സ്വാതന്ത്ര്യത്തിന്റെ ശില്പി; കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

ദില്ലി: ശ്രീരാമനെ ഇന്ത്യൻ സംസ്‌കാരത്തിന്റെ പ്രതിനിധിയായി വിശേഷിപ്പിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, എല്ലാ കാലഘട്ടങ്ങളിലെയും മഹാനായ നായകനാണ് ശ്രീരാമന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകത. ശ്രീരാമൻ എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ സ്രഷ്ടാവാണ് ഇത് സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ “പ്രവാസി ദേശോ മേ റാം” എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർദ്ദാർ വല്ലഭായ് പട്ടേൽ ഭാരത സ്വാതന്ത്ര്യത്തിന്റെ ശില്പിയാണ്. അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ വിവരണാതീതമാണ്. സ്വാമി വിവേകാനന്ദന്റെ ജീവിതത്തിൽ നിന്നും ആദർശങ്ങളിൽ നിന്നും യുവാക്കൾ പ്രചോദനം ഉൾക്കൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ മാർച്ച് 27, 28 തീയതികളിൽ സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്‌ട്ര സെമിനാറാണ് ‘പ്രവാസി ദേശോ മേ റാം’. കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനു പുറമേ. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ, കേന്ദ്രമന്ത്രിമാരായ മീനാക്ഷി ലേഖി, കിരൺ റിജിജു എന്നിവർ ക്ഷണിതാക്കളാണ്.

Related Articles

Latest Articles