ആലപ്പുഴ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ഒന്നാം സമ്മനാര്‍ഹനെ കണ്ടെത്തി. പഴവീട് സ്വദേശി വിശ്വംഭരനാണ് ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹനായത്. വിശ്വംഭരന്‍ എടുത്ത വിസി 490987 നമ്പറാണ സമ്മാനത്തിന് അര്‍ഹമായത്. ആലപ്പുഴയിലെ ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആലപ്പുഴയിലെ ഏജന്റ് അനില്‍ കുമാറാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോൾ വിശ്രമജീവിതത്തിലാണ്. കുറച്ചുനാൾ എറണാകുളത്തെ ഒരു ബാങ്കിൽ സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു.
സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ്. എല്ലാത്തവണയും വിഷു ബംപറെടുക്കാറുണ്ട്. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വാർത്ത അറിഞ്ഞയുടൻ ആളുകളെത്തുമോയെന്നാണ് പേടിയെന്നും വിശ്വംഭരൻ പറഞ്ഞു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.ലോട്ടറിത്തുക കൊണ്ട് വീട് നന്നാക്കണമെന്നാണ് ആദ്യം തോന്നുന്നതെന്നും അടുത്ത ബന്ധുക്കൾക്ക് വീട് വച്ചുനൽകണമെന്നും വിശ്വംഭരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു . ബംപറടിച്ച വിവരം കഴിഞ്ഞദിവസം രാത്രി വീട്ടുകാരോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് ഇന്ന് രാവിലെ ആലപ്പുഴയിലെ തൃക്കാർത്തിക ഏജൻസിയിലെത്തി വിവരം പറയുകയായിരുന്നു.

