Sunday, May 19, 2024
spot_img

“പ്രതികൾ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാം”; മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യം തള്ളി ഹൈക്കോടതി

കൊച്ചി: മുട്ടിൽ മരംമുറി കേസ് (Muttil Case) പ്രതികളായ സഹോദരങ്ങളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ ജാമ്യഹർജികളാണ് ഹൈക്കോടതി തള്ളിയത്. സംഭവത്തിൽ മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വിധി.

ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് റജിസ്റ്റർ ചെയ്‌ത കേസിൽ ആണ് പ്രതികൾ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ പ്രതികൾക്കെതിരായ തെളിവുകൾ ജാമ്യം ലഭിച്ചാൽ ഇല്ലാതാക്കാനുള്ള ശ്രമം പ്രതികൾ നടത്തുമെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യഹർജി തള്ളിയത്.

അതേസമയം പ്രതികൾക്കെതിരായ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ അതീവ ഗൗരവമേറിയതാണ് . ജാമ്യാപേക്ഷയിൽ കഴിഞ്ഞയാഴ്ച വാദം പൂർത്തിയാക്കിയ ശേഷമാണ് ഹൈക്കോടതി (High Court) ഇന്ന് വിധി പറഞ്ഞത്. പകപ്പോക്കലിന്റെ ഭാഗമായാണ് തങ്ങളെ കേസിൽ അറസ്റ്റ് ചെയ്തതെന്നാണ് പ്രതികളുടെ വാദം. കൂടാതെ രേഖകളും മുറിച്ചുകടത്തിയ തടികളും പിടിച്ചെടുത്തിട്ടുള്ളതിനാൽ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

buy visio professional 2019

Related Articles

Latest Articles