വയനാട്: മരം മുറിക്കേസിൽ രണ്ടു പേർ അറസ്റ്റിൽ. വിവാദ ഉത്തരവിന്റെ മറവിൽ പട്ടയഭൂമിയിലെ ഈട്ടി മരങ്ങൾ മുറിച്ചു കടത്തിയ രണ്ടുപേരെയാണ് അന്വേഷണ സംഘം വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. മുട്ടിൽ സ്വദേശി അബ്ദുൾ നാസർ, അമ്പലവയൽ സ്വദേശി അബൂബക്കർ എന്നിവരാണ് പിടിയിലായത് ഇവർ മരക്കച്ചവടക്കാരാണ്.
അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് രൂക്ഷ വിമർശനമേറ്റതിന് പിന്നാലെയാണ് കേസിൽ നടപടികൾ വേഗത്തിലാക്കിയത്. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം മരം മുറിക്കേസിലെ മുഖ്യ സൂത്രധാരൻ റോജി അഗസ്റ്റിനും സഹോദരങ്ങളായ ആൻ്റോ അഗസ്റ്റി, ജോസുക്കുട്ടി എന്നിവർക്കുമായി സംസ്ഥാന വ്യാപക തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. ഇവരുടെ വയനാട് വാഴവറ്റയിലെ വീട്ടിൽ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മൂന്ന് പേരുടെയും ഫോൺ സ്വിച്ച് ഓഫാണ്.
വനം വകുപ്പ്, ക്രൈബ്രാംഞ്ച്, വിജിലൻസ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. പ്രതികൾ കൊച്ചിയിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും പരിശോധനയുണ്ടാകും. മൂന്ന് പേരും സ്വയം കീഴടങ്ങാനും സാധ്യതയുണ്ട്. എന്നാൽ മരം മുറിയുമായി ബന്ധപ്പെട്ട് 701 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം. മരംമുറിയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം ആണെന്നും ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

