Saturday, May 18, 2024
spot_img

കേരളത്തിൽ ശക്തമായ മഴ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ. ഇന്ന് 8 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.

തിങ്കളും ചൊവ്വയും 12 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ചക്രവാതചുഴിയുടെ സഞ്ചാരമാണ് നിലവിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.

വരും ദിവസങ്ങളിൽ ബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ തുടർന്നുള്ള ദിവസങ്ങളിലെ മഴയ്ക്ക് ഇത് കാരണമാകും. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.

Related Articles

Latest Articles