Saturday, September 26, 2026

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്തിമ റിപ്പോര്‍ട്ട് വൈകുന്നതില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി

കൊച്ചി: പൊലിസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ചിൻ്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി അതൃപ്തി അറിയിച്ചത്. പോസ്റ്റല്‍ ബാലറ്റില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്നും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല ഹർജി നൽകിയത്.

അതേസമയം പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് കോടതിയ്ക്ക് കൈമാറി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് ഈ മാസം 18ന് പരിഗണിക്കാന്‍ മാറ്റിവയ്ച്ചു.

ഫലപ്രഖ്യാപനം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.

Related Articles

Latest Articles