Friday, March 29, 2024
spot_img

വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് യുവാവിന് പരുക്കേറ്റ സംഭവം; അമിക്കസ് ക്യൂറിയായി അഡ്വക്കേറ്റ് സി കെ കരുണാകരനെ ഹൈക്കോടതി നിയമിച്ചു

കൊച്ചി: വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരുക്കേറ്റ യുവാവിന് നഷ്ടപരിഹാരം നിഷേധിച്ച കേസില്‍ അമിക്കസ് ക്യൂറിയായി അഡ്വക്കേറ്റ് സി കെ കരുണാകരനെ ഹൈക്കോടതി നിയമിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

2002ല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡില്‍നിന്നും വീണ് പരുക്കേറ്റ തൃശൂര്‍ സ്വദേശിയായ വിജേഷ് എന്ന യുവാവാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ബക്കറ്റ് ഷവര്‍ എന്ന പേരിലുള്ള റൈഡില്‍ നിന്ന് വീണാണ് വിജേഷിന് പരുക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ് വിജേഷിന് ചികിത്സയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവ് വന്നു.

ശരീരം തളര്‍ന്നു പോയ വിജേഷ് ഇപ്പോഴും വീല്‍ചെയറിലാണ്. നഷ്ട പരിഹാരം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്നാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സംഭവം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിനാല്‍ രണ്ടര ലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു ചിറ്റിലപ്പള്ളി ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. ചിറ്റിലപ്പള്ളിയുടെ ഈ പ്രതികരണത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Related Articles

Latest Articles