Sunday, September 27, 2026

രാജ്യത്തെ ആശങ്കയിലാക്കി വീണ്ടും കൊവിഡ്; രോഗികളുടെ എണ്ണം ഉയരുന്നു, ജാഗ്രത കൂട്ടാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

ദില്ലി: രാജ്യത്തെ ആശങ്കയിലാക്കി വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോർട്ട് ചെയ്ചു. കേരളത്തിലാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ മുപ്പത്തിയൊന്ന് ശതമാനവുമുള്ളത്.

കേരളം കൂടാതെ തമിഴ്‍നാട്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി. ഈ സഹചര്യത്തിലാണ് ജാഗ്രത കൂട്ടാൻ കേന്ദ്രം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.

പരിശോധനകളുടെ എണ്ണം കൂട്ടാനും രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ ഉറപ്പാക്കാനുമാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. മാസ്‍ക് ഉറപ്പാക്കാനും സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാർഗനിർദേശങ്ങൾ കർശനമാക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles