Wednesday, December 31, 2025

ബോർഡ് ഉത്തരവ് നടപ്പാക്കി: പിന്നാലെ മുവാറ്റുപുഴ കെ എസ് ഇ ബി എക്സിക്യൂട്ടീ എഞ്ചിനിയറുടെ കസേര തെറിപ്പിച്ചു

കൊച്ചി: ബോർഡിന്റെ ഉത്തരവ് നടപ്പിലാക്കിയതിന്റെ പേരിൽ മുവാറ്റുപുഴ കെ എസ് ഇ ബി എക്സിക്യൂട്ടീവ് കെ എസ് ഇ ബി എഞ്ചിനിയറുടെ കസേര തെറിപ്പിച്ചു. കോവിഡിനെ തുടർന്ന് ഇലെക്ട്രിസിറ്റി സെക്ഷൻ ആഫീസുകളിലെ ഫീൽഡ് ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി കാഷ്യർ തസ്തികയിൽ ജോലി ചെയ്യുന്ന ലൈൻ മാൻ, ഡ്രൈവർ തുടങ്ങിയവരെയാണ് തിരിച്ചു ഫീൽഡ് ജീവനക്കാരാക്കുവാൻ ഉത്തരവ് ബോർഡാണ് ഇറക്കിയത്.

എന്നാൽ ഈ ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുവാറ്റുപുഴ സെക്ഷൻ ഓഫീസിൽ കാഷ്യർ തസ്തികയിൽ ജോലി ചെയ്തിരുന്ന ഒരു ഡ്രൈവറെ, തിരിച്ചു ഡ്രൈവർ തസ്തികയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹം സി ഐ ടി യു യൂണിയന്റെ നേതാവ് കൂടിയാണ്. ഇതിന്റെ ബലത്തിൽ ഏഴു വർഷമായി കാഷ്യർ തസ്തികയിൽ തുടരുകയായിരുന്നു. ഈ തസ്തികയിൽ നിന്നും മാറ്റിയതിന്റെ പ്രതികാരം തീർക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ ഇടപെടുകയും , തുടർന്ന് മുവാറ്റുപുഴ ഡിവിഷനിലെ എക്സിക്യൂട്ടീവ് എൻജിനിയറായ കെ ആർ രാജീവിനെ ഇടുക്കിയിലെ നെടുങ്കടത്തേക്കു സ്ഥലം മാറ്റുകയും ചെയ്തു.

ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഇടപെടലിൽ വൈദ്യുതി ബോർഡിലെ എല്ലാവരും രോഷത്തിലാണ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലായതു കൊണ്ട് തന്നെ വൈദ്യുതി മന്ത്രിയും ബോർഡ് ചെയർമാനും ഇടപെടുവാൻ വിമുഖത പ്രകടിപ്പിച്ചതായാണ് വിവരം. ഒരു ഡ്രൈവറെ ബോർഡ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റിയതിന്റെ പേരിൽ മുവാറ്റുപുഴ എക്സിക്യൂട്ടീവ് എൻജിനിയറായ കെ ആർ രാജീവിനെ നിയമ വിരുദ്ധമായി സ്ഥലം മാറ്റിയതിൽ കെ എസ് ഇ ബി എഞ്ചിനിയേർസ് അസോസിയേഷൻ പ്രതിഷേധിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles