Monday, April 29, 2024
spot_img

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കില്ല; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ദില്ലി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കില്ലെന്ന് സുപ്രീംകോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവർഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റുവഴികൾ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാൻ പോകുന്നതെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളില്‍ നിന്നും ട്രാഫിക് പോയിന്റുകളില്‍ നിന്നും ഭിക്ഷാടകരെ ഒഴിപ്പിക്കാന്‍ പറ്റില്ലെന്നും കോടതി തുറന്നടിച്ചു.

ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം, ദാരിദ്ര്യമില്ലാത്തവര്‍ ഭിക്ഷ യാചിക്കില്ലെന്നും സുപ്രീംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹിക സാമ്പത്തിക പ്രശ്‌നമൊന്നും കോടതിയുടെ ഉത്തരവ് കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും ഭിക്ഷാടകരുടെ പുനരധിവാസമാണ് വേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പൊതുസ്ഥലങ്ങൾ, ട്രാഫിക് സിഗ്നലുകൾ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാൽ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാനമായ പ്രസ്താവന. ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles