Sunday, December 28, 2025

കെ റെയിലിൽ പ്രതിഷേധം: സഭാ നടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടെന്ന് വി ഡി സതീശന്‍; പ്രതിപക്ഷം നടുത്തളത്തിൽ, സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: നിയമസഭാ സമ്മേളത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. കെ റെയിലിനെതിരായ മാടപ്പള്ളിയിലെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഇങ്ങനൊരു സാഹചര്യത്തില്‍ സഭാ നടപടികളുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

കെ റെയിലിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും, അതുകൊണ്ടു തന്നെ സഭ നടപടികളുമായി സഹകരിക്കുന്നതിന് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് സതീശന്‍ അറിയിച്ചു. എന്നാൽ, നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നല്ലതല്ലെന്നും ശൂന്യവേളയില്‍ ഇത് പരിഗണിക്കാമെന്നും സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു.

പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ കെ റെയിലിനെതിരായ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ കുറച്ചു സമയത്തേക്ക് നിര്‍ത്തിവച്ചു.

Related Articles

Latest Articles