Tuesday, May 21, 2024
spot_img

ആശയപാപ്പരത്തം കൊണ്ടാണ് സിപിഎം ലൗജിഹാദിനെ മിശ്രവിവാഹമായി ചിത്രീകരിക്കുന്നത്; ലൗ ജിഹാദ് വിഷയത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ലൗ ജിഹാദ് വിഷയത്തിൽ സിപിഎമ്മിനെതിരെ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ആശയപാപ്പരത്തം കൊണ്ടാണ് സിപിഎം ലൗജിഹാദിനെ മിശ്രവിവാഹമായി ചിത്രീകരിക്കുന്നതെന്നാണ് കുമ്മനം രാജശേഖരൻ പറയുന്നത്. ലൗ ജിഹാദ് സംഘപരിവാർ നിർമ്മിതമാണെന്ന സി.പി എം നിലപാട് വസ്തുതാപരമല്ല. ഇത്തരം വിഷയങ്ങളെ വളച്ചൊടിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ‘മിശ്രവിവാഹം’ എന്ന വിഷയം ഇപ്പോൾ സിപിഎം ഉയർത്തികൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

യുവതിയെ നിർബന്ധിച്ചു മതം മാറ്റുന്നതും തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കുന്നതുമെല്ലാം മിശ്രവിവാഹമല്ല, അങ്ങനെ കണക്കാക്കാനുമാകില്ല. ലൗ ജിഹാദിന് ഇരയായ പെൺകുട്ടികളുടെ മാതാപിതാക്കൾ നൽകിയിട്ടുള്ള എല്ലാ പരാതികളിലും രക്ഷിതാക്കൾ അറിയാതെ നിർബന്ധമായി മകളെ തട്ടിക്കൊണ്ടു പോയെന്നും സമ്മർദ്ദം ചെലുത്തി മതം മാറ്റിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മതസ്വാതന്ത്ര്യം പ്രസംഗിച്ചും മതം മാറ്റിയും നടത്തുന്ന ഈ ലൗജിഹാദിനെ മിശ്രവിവാഹമായി ചിത്രീകരിക്കുന്നത് സി.പി.എമ്മിന്റെ ആശയ പാപ്പരത്തത്തെയാണ് കാണിക്കുന്നത്. സി.പി.എം അജണ്ടയിലേയില്ലാത്ത ഒന്നാണ് വധുവിനും വരനും സ്വന്തം മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അനുവദിച്ചു കൊണ്ടുള്ള വിവാഹം. ലൗ ജിഹാദിൽ നിന്നും രക്ഷപെട്ടു പുറത്തു വന്ന യുവതികൾ വേദനിക്കുന്ന സ്വന്തം അനുഭവങ്ങൾ വിവരിച്ചിട്ടുണ്ട്. കൂടസത്തെ ആർഷവിദ്യാ സമാജം പുറത്തുവിട്ട വിവരങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles