Friday, January 9, 2026

ഹൂതിവിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികള്‍ മോചിതരായി; ഉടൻ നാട്ടില്‍ തിരിച്ചെത്തും

കോഴിക്കോട്: യെമനിലെ ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്നു മലയാളികള്‍ ഇന്ന് മോചിതരായി. കഴിഞ്ഞ നാല് മാസമായി ഇവർ ബന്ദികളായിരുന്നു

കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷ് (37), ആലപ്പുഴ സ്വദേശി അഖില്‍ (25), കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് ഹൂതികള്‍ മോചിപ്പിച്ചത്.

നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്. ഇതു സംബന്ധിച്ച് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ഇവര്‍ ഉടനെ നാട്ടില്‍ തിരിച്ചെത്തും.

ഇവര്‍ ജോലി ചെയ്തിരുന്ന കപ്പല്‍ ജനുവരിയില്‍ ഹൂതി വിമതര്‍ തട്ടിയെടുക്കുകയായിരുന്നു. യുഎഇ കമ്പനിയുടെതായിരുന്നു കപ്പല്‍. ഇവരടക്കം മൊത്തം 11 ഇന്ത്യക്കാരാണ് കപ്പലില്‍ ജോലിക്കാരായിയുണ്ടായിരുന്നത്.

Related Articles

Latest Articles