കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാൽ, സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ധന വകുപ്പ് പറയുമ്പോഴും കെ റെയിലും മറ്റുമുള്ള ഇടത് സർക്കാരിന്റെ പദ്ധതികൾ യാഥാർഥ്യമാകും എന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെയും സഖാക്കളുടെയും അവകാശവാദം. ഇപ്പോഴിതാ, ഇത്തരത്തിൽ തള്ളിമറിക്കുന്ന ഇടത് സർക്കാരിനെ പരിഹസിച്ചുകൊണ്ട് ഒരാൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന വിഡിയോയാണ് വൈറലായി മാറുന്നത്.
ഇടത് സർക്കാരിന്റെ തള്ളിമറിക്കൽ തുടങ്ങി മൈക്കിനോടുള്ള പ്രകോപനം വരെ വിഡിയോയിൽ ഇടത്ത് പറയുന്നുണ്ട്. അതേസമയം, കേരളത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ആവര്‍ത്തിക്കുന്നതിനിടെ കേരളീയം പരിപാടിക്ക് കോടികൾ മുടക്കാൻ തയാറെടുക്കുകയാണ് സര്‍ക്കാര്‍. ടൂറിസം വികസനത്തിന് എന്ന പേരിൽ കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് 27.12 കോടി രൂപ അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ധന വകുപ്പ് പറയുമ്പോഴാണ് കേരളീയം അരങ്ങേറുന്നതെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന പരിഹാസം.

