Wednesday, October 7, 2026

സ്വവർഗ്ഗ വിവാഹത്തിന് ഭാരതത്തിൽ നിയമസാധുതയില്ല! ചരിത്രപരമായ ഭൂരിപക്ഷ വിധിയുമായി സുപ്രീംകോടതി; വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാടിന് സമ്പൂർണ്ണ അംഗീകാരം

ദില്ലി: സ്വവർഗ്ഗ വിവാഹത്തിന് രാജ്യത്ത് നിയമസാധുത നൽകാനാവില്ലെന്ന് സുപ്രീംകോടതി. സ്വവർഗാനുരാഗികൾക്ക് നിയമപരമായ വിവാഹവും ദത്തവകാശവും വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ ഭൂരിപക്ഷ വിധിയോടെ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസും, ജസ്റ്റിസ് ജെ കൗളും സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന വിധി പറഞ്ഞപ്പോൾ, ജസ്റ്റിസ് നരസിംഹ, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി തുടങ്ങിയവർ വിയോജിച്ചു. ഇങ്ങനെ 3-2 എന്ന നിലയിൽ ഭൂരിപക്ഷ വിധിയോടെയാണ് ഹർജികൾ തള്ളിയത്. വിവാഹം കുടുംബം രക്ഷാകർതൃത്വം തുടങ്ങിയ വിഷയങ്ങളിൽ ഭാരതീയമായ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണ് സ്വവർഗ്ഗ വിവാഹമെന്നും നിയമനിർമ്മാണം പാർലമെന്റിന്റെ അധികാരമാണെന്നും കോടതി അതിൽ ഇടപെടരുതെന്നുമായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. ഈ നിലപാടിനോട് യോജിക്കുന്ന രീതിയിലായിരുന്നു സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി.

സ്പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധിപ്രസ്താവം. മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ച് മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീം കോടതി വിധി. മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, അഭിഷേക് മനു സിങ്‍വി, രാജു രാമചന്ദ്രൻ, ആനന്ദ ഗ്രോവർ, മേനക ഗുരുസ്വാമി തുടങ്ങിയവരാണു ഹർജിക്കാർക്കുവേണ്ടി വാദിച്ചത്. സ്വവർഗ വിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം നിയമസാധുത ഉറപ്പാക്കണമെന്ന് ഇവർ കോടതിയെ അറിയിച്ചു. അതുപോലെ സ്വവർഗാനുരാഗികൾക്കു രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും മറ്റു ക്ഷേമാനുകൂല്യങ്ങൾ നൽകണമെന്നും ഇവർ കോടതിയിൽ വാദിച്ചു.

2023 ഏപ്രിൽ 18 മുതൽ മേയ് 11 വരെ പത്തുദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹർജികളിൽ വാദം കേട്ടത്. 1954ലെ സ്പെഷൽ മാരേജ് ആക്ടിലെ നാലാം വകുപ്പു പ്രകാരം 21 വയസ്സു കഴിഞ്ഞ പുരുഷനും 18 വയസ്സുള്ള സ്ത്രീക്കും വിവാഹിതരാകാം. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം എന്നത് ഒഴിവാക്കി രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹം എന്ന ആവശ്യം പരിഗണിക്കുമെന്നാണ് ഹർജികളിൽ വാദം കേട്ട വേളയിൽ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. പുരുഷനും സ്ത്രീയും എന്നത് വ്യക്തികൾ എന്നും ഭാര്യയും ഭർത്താവും എന്നത് ദമ്പതികൾ എന്നും മാറ്റണമെന്നായിരുന്നു ഹർജിക്കാരുടെ വാദം.

Related Articles

Latest Articles