Friday, September 25, 2026

പ്രഥമ കേരള ഒളിമ്പിക് മാരത്തോൺ: വിജയികൾക്ക് ലഭിക്കുക രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുക; എങ്ങനെ രജിസ്റ്റർ ചെയ്യാം ? kerala-olympics-2022-marathon-will-be-held-on-may

തിരുവനന്തപുരം: പ്രഥമ കേരള ഒളിമ്പിക്സിനോടനുബന്ധിച്ച് കേരള ഒളിമ്പിക് മാരത്തോൺ സംഘടിപ്പിക്കുന്നു.മെയ് 1 ന് തിരുവനന്തപുരത്താണ് 21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തോണും 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദീര്‍ഘ ദൂര ഓട്ടമത്സരവും സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് പ്രഥമ കേരള മാരത്തോണിന്റെ പ്രത്യേകത. 11 ലക്ഷം രൂപയാണ് വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് സമ്മാനമായി നൽകുന്നത്.

പുരുഷ വനിതാ വിഭാഗങ്ങളിലായി ഹാഫ് മാരത്തോണില്‍ ഒന്നാംസ്ഥാനത്ത് എത്തുന്നവര്‍ക്ക് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനത്തിന് 30,000 രൂപയും , മൂന്നാം സ്ഥാനത്തിന് 20,000 രൂപയും സമ്മാനമായി നല്‍കും . നാലാം സ്ഥാനത്തിന് 15,000 രൂപയും അഞ്ചാം സ്ഥാനത്തിന് 10000 രൂപയും ആറാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനത്തുക. കേരള ഒളിമ്പിക്സിന്റെ ഭാഗമായി തലസ്ഥാനത്തെത്തുന്ന ഒളിമ്പിക് മെഡൽ ജേതാക്കൾ, മറ്റു മുതിർന്ന കായികതാരങ്ങൾ , സിനിമാതാരങ്ങൾ തുടങ്ങിയ പ്രമുഖരും മാരത്തോണിന്റെ ഭാഗമാകും.

മാർച്ച് ഏഴ് മുതൽ കേരള ഒളിംപിക് അസോസിയേഷൻ വെബ്സൈറ്റിൽ മാരത്തോണിനായി രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 15ന് രജിസ്ട്രേഷൻ അവസാനിക്കും. 18 വയസ്സ് പൂർത്തിയായവർക്ക് മാത്രമാണ് മാരത്തോണിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവുക.

Related Articles

Latest Articles