Tuesday, January 13, 2026

സംസ്ഥാനത്ത് ജാഗ്രത; ഒരാൾക്ക് കൂടി മങ്കിപോക്സ്, രോഗം സ്ഥിരീകരിച്ചത് യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി (35) മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം ബാധിച്ചത്. അസുഖത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

ആറാം തീയതി നാട്ടിലെത്തിയ ഇയാൾക്ക് 13ാം തിയതി മുതലാണ് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ആദ്യം പനി തുടങ്ങി. 15ന് ശരീരത്തിൽ പാടുകൾ കണ്ടു.

ഇയാളുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ 3 പേർക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.

Related Articles

Latest Articles