Sunday, May 26, 2024
spot_img

അടുത്തത് ഇന്ത്യയ്ക്ക് മുസ്ലിം പ്രധാനമന്ത്രി! ഇനി അതും ബിജെപ്പിയുടെ മാത്രം ഉത്തരവാദിത്വം ?

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്റംഗ്പുരിലെ സന്താള്‍ ഗോത്ര വിഭാഗത്തില്‍നിന്നു ഉയര്‍ന്നുവന്ന ദ്രൗപദി മുർമു, ഇന്ത്യയുടെ 15 ആം രാഷ്‌ട്രപതി ആകുമ്പോൾ ഗോത്രവിഭാഗത്തില്‍നിന്നുള്ള നേതാവ് ആദ്യമായി രാഷ്ട്രപതി പദവിയിലെത്തുന്നുവെന്ന ചരിത്രം കൂടിയാണ് രേഖപ്പെടുത്തുന്നത്.

ഞാൻ ആലോചിക്കുന്നത് ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ കുറിച്ചാണ്. ഇന്ത്യയിൽ ബിജെപിയുടെ മാത്രം ഉത്തരവാദിത്വം ആണ് എന്ന് തോന്നുന്നു, പിന്നോക്ക വിഭാഗക്കരെയും, വനിതകളെയും, ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരെയും എല്ലാം ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ നിയമിക്കുക എന്നത്.

മറ്റു രാഷ്ട്രീയ കക്ഷികൾ സ്വയം അവകാശപ്പെടുന്നത് അവർ പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടിയും, ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയും, വനിതാശാക്തീകരണത്തിന് വേണ്ടിയുമൊക്കെ നിലകൊള്ളുന്നു എന്ന്. അതേസമയം ഇവർക്ക് ഭരണം ഉള്ളപ്പോഴോ അല്ലെങ്കിൽ പാർട്ടി തലത്തിലോ ഒന്നും ഒരിക്കലും പിന്നോക്ക, ദളിത്‌ ന്യൂനപക്ഷ വിഭാഗങ്ങളെയും, സ്ത്രീകളെയും ഒന്നും അടുപ്പിക്കിക്കാറില്ല എന്നതാണ് യാഥാർഥ്യം.

ബിജെപിക്കെതിരെ ഇവർ ആരോപിക്കുന്നത്, ‘ബിജെപി സവർണ്ണ പാർട്ടിയാണ്, ദളിതരെയും, പിന്നോക്ക വിഭാഗങ്ങളെയും , ന്യൂനപക്ഷ വിഭാഗങ്ങളെയും അകറ്റി നിർത്തുന്നവരാണ്’ എന്നൊക്കെയാണ്. പക്ഷെ യഥാർത്ഥത്തിൽ ബിജെപിയുടെ നേതൃനിരയിൽ എല്ലാ വിഭാഗങ്ങളുമുണ്ട്.

ബിജെപി കവലപ്രസംഗം നടത്തില്ല, പക്ഷെ ചെയ്തു കാണിക്കും, മറ്റുള്ള രാഷ്ട്രീയ പാർട്ടികൾ നടുനീളെ നടന്ന് കവലപ്രസംഗം നടത്തും, പക്ഷെ പ്രസംഗിക്കുന്നവ നടപ്പാക്കില്ല!

പ്രാഞ്ചിയേട്ടന്മാർക്ക് മാത്രം കിട്ടിക്കൊണ്ടിരുന്ന ‘പത്മ’ പുരസ്‌കാരങ്ങളൊക്കെ ഇപ്പോൾ കിട്ടുന്നത് ആർക്കാണ് എന്നറിയാമല്ലോ.

ഇതൊക്കെ ആണെങ്കിലും ന്യൂനപക്ഷങ്ങളെയും, ദളിത്‌ പിന്നോക്ക വിഭാഗങ്ങളെയും, സ്ത്രീകളെയും ഒക്കെ മുന്നോട്ടു കൊണ്ടുവരേണ്ടതിന്റ പൂർണ ഉത്തരവാദിത്വം ബിജെപിക്കാണ് എന്നതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്.

കോൺഗ്രസ്സും, ഇടത് പക്ഷവും ഒക്കെ ഇക്കാലയളവ് വരെ എന്ത് ചെയ്തു എന്നൊന്നും ചോദിച്ചേക്കരുത്. 65 കൊല്ലം രാജ്യം ഭരിച്ചിരുന്നവർ ചെയ്യാതിരുന്നത് ഒക്കെ ഇന്നലെ വന്നവർ ചെയ്ത് കൊള്ളണം എന്നതാണ് ലൈൻ.

ആന്ധ്ര ബ്രഹ്മണനും, ശുദ്ധ പച്ചക്കറിയുമായ യെച്ചുരി സഖാവ് ആണ് ബിജെപിയെ സവർണ്ണ പാർട്ടി എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്. ഈ പറയുന്ന യ്യെച്ചൂരിക്കൊപ്പം സവർണ്ണർ അല്ലാത്ത എത്രപേർ പോളിറ്റ് ബ്യുറോയിൽ ഉണ്ട് എന്ന് ചോദിക്കരുത്! എത്ര വനിതകൾ പോളിറ്റ് ബ്യുറോയിൽ ഉണ്ട്, എത്ര ദളിതർ പോളിറ്റ് ബ്യുറോയിൽ ഉണ്ട് എന്നൊക്കെ ചോദിച്ചാൽ ഉടൻ കമ്പിളി പുതപ്പ് ഡയലോഗ് വരും..

ദ്രൗപദി മുർമു രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യത കുറവാണ് എന്നൊക്കെ തള്ളിമറിച്ച കേരളത്തിലെ മാധ്യമങ്ങൾ ആ ക്ഷീണം തീർക്കാൻ ഇപ്പോൾ ചോദിക്കുന്ന ചോദ്യം ഇന്ത്യയ്ക്ക് എപ്പോൾ ഒരു മുസ്ലിം പ്രധാനമന്ത്രിയെ ലഭിക്കും എന്നതാണ്..

‘നിഷ്പക്ഷ മാധ്യമങ്ങൾ’ ചോദിച്ചതിന്റെ ഉദ്ദേശം മനസിലായില്ലേ? ബിജെപി എന്തുകൊണ്ട് ഒരു മുസ്ലിമിനെ ഇന്ത്യയുടെ പ്രധാനമന്ത്രി ആക്കുന്നില്ല എന്ന്..

അതായത് അതും ബിജെപിയുടെ ഉത്തരവാദിത്വം ആണ്. കഴിഞ്ഞ 65 കൊല്ലാം ഇവർക്ക് ഈ ചോദ്യം ഇല്ലായിരുന്നു. അന്നൊന്നും അവർക്ക് ദളിത്‌ വിഭാഗത്തിൽ നിന്നോ, മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നോ ഒക്കെയുള്ളവർ രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ എത്താതിരുന്നതിൽ ഒരു വിഷമവും ഇല്ലായിരുന്നു.

2014 ലിനു മുമ്പ് ഇന്ത്യയിൽ മതസൗഹാർദത്തിന്റെ വെള്ളരി കാക്കൾ ആയിരുന്നു എവിടെയും എന്നാണ് ഇവർ പറയുന്നത്. സാക്ഷാൽ അംബേദ്കർ എഴുതിയത് ആരോ ഈയിടെ പ്രസംഗിക്കുന്നത് കേട്ടു ‘ ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ കണ്ടിരുന്നത് കച്ചവടം നടക്കുമ്പോഴും, കലാപം ഉണ്ടാകുമ്പോഴും മാത്രമായിരുന്നു ‘ എന്ന്! ബാക്കി കൂടുതൽ പറയേണ്ടല്ലോ.

ഇപ്പോൾ പഴയത് പോലെ കലാപം ഒന്നും നടക്കാത്തതിന്റെ വിഷമമാണ് ശവംതീനികൾക്ക്.

എന്തായാലും നന്നായി പൊട്ടി ഒലിക്കട്ടെ. ഇനി ഒരു മുസ്ലിം പ്രധാനമന്ത്രി, അങ്ങനെ ഉണ്ടാകണം എങ്കിൽ അതിനും ബിജെപി തന്നെ വിചാരിക്കണം, അതല്ലാതെ കടുംബ പാർട്ടിയും, ദളിതരെ പോലും പാർട്ടി ഘടകങ്ങളിൽ അടുപ്പിക്കാത്ത, ഒരു വനിതയെപ്പോലും മുഖ്യമന്ത്രി ആക്കാത്ത ഇടത്പക്ഷവും ഒന്നും വിചാരിച്ചാൽ അത് നടക്കില്ല.

അബ്ദുൾ കലാമിനെ പോലുള്ള ദേശീയവാദികളെ രാഷ്ട്രത്തിന്റ പരമോന്നത സ്ഥാനത്ത് കൊണ്ടുവരമെങ്കിൽ ഇതും സാധ്യമാകും. അത് സാധ്യമാക്കാൻ ബിജെപിക്ക് മാത്രമേ കഴിയുകയും ഉള്ളൂ.

നിങ്ങൾക്ക് രാഷ്ട്രീയ താൽപ്പര്യങ്ങളാണ് വലുത് എങ്കിൽ ബിജെപിക്ക് രാഷ്ട്ര താൽപ്പര്യങ്ങളാണ് വലുത്, അതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം. അത് മനസിലാക്കാത്ത കാലത്തോളം ബിജെപി ഇന്ത്യ ഭരിക്കുക തന്നെ ചെയ്യും.

Related Articles

Latest Articles