ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഇന്ന് ആരംഭിക്കും. 4,24,696 പേര്‍ പരീക്ഷയ്ക്കു റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2,11,904 പെണ്‍കുട്ടികളും 2,12,792 ആണ്‍കുട്ടികളുമാണ് ഇത്തവണ പ്ലസ് വൺ പരീക്ഷ എഴുതുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം നടത്തേണ്ട പരീക്ഷയാണ് ഇപ്പോൾ നടത്തുന്നത്.
കൊവിഡ് കാരണം ക്ലാസുകൾ കുട്ടികൾക്ക് കൃത്യമായി കിട്ടിയിരുന്നില്ല. അതിനാൽ പാഠഭാഗങ്ങള്‍ തീരാതെ വന്നതോടെയാണ് പരീക്ഷ ഇത്രയും നീണ്ടു പോയത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുത കുട്ടികൾ പരീക്ഷ എഴുതുന്നത്, 77,803 പേര്‍. ഏറ്റവും കുറവ് ഇടുക്കിയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. 11,008 പേര്‍.
അതേസമയം, ഗള്‍ഫില്‍ 505 പേരും ലക്ഷദ്വീപില്‍ 906 പേരും മാഹിയില്‍ 791 പേരും പരീക്ഷ എഴുതും. ഇന്ന് സോഷ്യോളജി, ആന്ത്രോപോളജി, ഇലക്‌ട്രോണിക് സിസ്റ്റം, ഫിലോസഫി, കമ്പ്യൂട്ടർ സയന്‍സ് എന്നീ പരീക്ഷകള്‍ നടക്കും. ഈ മാസം 30ന് പരീക്ഷ അവസാനിക്കും.

