Sunday, September 20, 2026

കല്ലമ്പലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ UAPA; നടപടി നിരോധനത്തിന് ശേഷവും പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യം മുഴക്കിയതിന്

തിരുവനന്തപുരം: കല്ലമ്പലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ യു.എ.പി.എ. ചുമത്തി. നിരോധനത്തിന് ശേഷവും പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യം മുഴക്കിയതിനാണ് കല്ലമ്പലം കരവാരം സ്വദേശി നസീം, ഈരാണിമുക്ക് സ്വദേശി മുഹമ്മദ് സലീം എന്നിവര്‍ക്കെതിരേ യു.എ.പി.എ. ചുമത്തി കേസെടുത്തത്.

പിഎഫ്ഐയുടെ കൊടിമരത്തിന് സമീപത്തുനിന്ന് മുദ്രാവാക്യം വിളിച്ചതിനാണ് രണ്ടുപേരെയും പോലീസ് പിടികൂടിയിരുന്നത്. നിരോധന ഉത്തരവ് പുറത്തുവന്നതിന് ശേഷം ഇവര്‍ പോപ്പുലര്‍ഫ്രണ്ടിന്റെ കൊടിമരത്തില്‍നിന്ന് കൊടി അഴിച്ചുമാറ്റിയിരുന്നു. ഇതിനുശേഷമാണ് പോപ്പുലര്‍ ഫ്രണ്ട് അനുകൂല മുദ്രാവാക്യം മുഴക്കിയത്.

Related Articles

Latest Articles