Thursday, October 8, 2026

കേരള പോലീസിന് നല്ലബുദ്ധി ഉദിച്ചു, ശബരിമലയിൽ ആചാരലംഘനം അനുവദിക്കില്ല

പത്തനംതിട്ട: ശബരിമലയില്‍ ആചാരലംഘനത്തിന് അനുവദിക്കില്ലെന്ന ശക്തമായ നിലപാടുമായി പോലീസ്. 10നും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കി.

നിലയ്ക്കലും പമ്പയിലും സുരക്ഷയ്ക്കായി കൂടുതല്‍ വനിതാ പോലീസിനെ നിയോഗിച്ചു. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ രേഖകള്‍ പരിശോധിച്ചേ കടത്തിവിടുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.

സംഘര്‍ഷം ഒഴിവാക്കി തീര്‍ത്ഥാടനം സുഗമമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് പോലീസിന്റെ നടപടി. കഴിഞ്ഞ ദിവസം ഭൂമാതാ ബ്രിഗേഡ് സമിതി നേതാവ്, തൃപ്തി ദേശായിയും, ബിന്ദു അമ്മിണിയും അടങ്ങുന്ന സംഘവും ശബരിമല ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തുകയും പോലീസിനോട് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കര്‍ശ്ശന പരിശോധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലയ്ക്കലില്‍ മുഴുവന്‍ വാഹനങ്ങളും പരിശോധിച്ചാണ് പമ്പയിലേക്കു കടത്തിവിടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകസംഘങ്ങളോടൊപ്പം എത്തുന്ന യുവതികളെ പമ്പയിലും നിലയ്ക്കലിലുമായി തടയുന്നുണ്ട്. സംഘത്തിലെ മറ്റുള്ളവര്‍ ദര്‍ശനം നടത്തി മടങ്ങിവരുന്നതുവരെ ഇവരെ പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ സംരക്ഷിക്കും.

Related Articles

Latest Articles