Tuesday, May 21, 2024
spot_img

ജനങ്ങളെ പിഴിയാന്‍ മോട്ടോര്‍ വാഹനവകുപ്പ്; ടാര്‍ജറ്റ് കുത്തനെ ഉയര്‍ത്തി

കൊച്ചി: ഗതാഗത നിയമലംഘകരെന്നപേരില്‍ ജനങ്ങളെ പിഴിയാന്‍ കര്‍ശന നടപടികള്‍ക്കു മോട്ടോര്‍വാഹനവകുപ്പ്. ഇതിനു മുന്നോടിയായി മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പിഴത്തുക ലക്ഷ്യം കുത്തനെ കൂട്ടി.

മാസം 300 കേസും ഒരു ലക്ഷം രൂപയും ഈടാക്കി നല്‍കിയിരുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇനി മുതല്‍ 500 പേരില്‍ നിന്നായി നാലുലക്ഷം രൂപ ഈടാക്കണമെന്നാണ് നിര്‍ദേശം. ഗതാഗത കമ്മീഷണറാണ് ഇതു സംബന്ധിച്ചു സര്‍ക്കുലര്‍ പുറത്തിറക്കിയത്.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറും സമാനമായ തുക പിരിച്ചെടുക്കണം. എംവിഐമാര്‍ നൂറ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു പുറമെ ഒന്നരലക്ഷവും ഈടാക്കി നല്‍കണമെന്നാണു നിര്‍ദേശം. അതായത് ഒരു സ്‌ക്വാഡ് മാസം 16 ലക്ഷം രൂപ ഖജനാവില്‍ അടച്ചിരിക്കണമെന്നാണ് ഉത്തരവ്.

പിഴത്തുക കൂട്ടിയതുകൊണ്ടാണ് ടാര്‍ജറ്റ് കൂട്ടിയതെന്നാണ് വാദം. എന്നാല്‍ മിക്ക നിയമലംഘകരും കോടതിയില്‍ പിഴയൊടുക്കുന്നതു കാരണം ടാര്‍ജറ്റ് തികയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുമെന്നാണു വിലയിരുത്തല്‍.

Related Articles

Latest Articles