Monday, September 21, 2026

ഓച്ചിറയില്‍ 13-കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കേരള പോലീസ് ബാംഗ്ലൂര്‍ പോലീസിന്‍റെ സഹായം തേടി

കൊല്ലം: രാജസ്ഥാന്‍ സ്വദേശികളുടെ മകളായ 13-കാരിയെ ഓച്ചിറയിൽ തട്ടിക്കൊണ്ടുപോയ സംഭവം. പ്രതി റോഷൻ പെൺകുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്‍റെ സഹായം തേടി. വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ റോഷനും സംഘവും തിങ്കളാഴ്ചയാണ് ഓച്ചിറയില്‍ നിന്ന് 13 കാരിയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ പ്രദേശത്ത് പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് റോഷന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോയത്.

പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് പിന്നീട് നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കൊടുവില്‍ കേസെടുക്കുകയായിരുന്നു.. കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Related Articles

Latest Articles