Saturday, May 18, 2024
spot_img

വീറുറ്റ പോരാട്ടവുമായി മാധ്യമസിംഹങ്ങൾ; കേസരി-സെമീറ കപ്പ് ഫുട്ബോൾ ടൂർണമെന്റിനു തുടക്കം കുറിച്ച് കേരള പത്ര പ്രവർത്തക യൂണിയൻ

തിരുവനന്തപുരം: കേസരി സമീറ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. കേരള പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ടൂർണമെന്റ് കവടിയാർ പാലസ് ടർഫിൽ മന്ത്രി വി ശിവൻ കുട്ടിയാണ് പന്ത് തട്ടി ഉദ്ഘാടനം കർമ്മം നിർവഹിച്ചത്.

ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ അമൃത ടി.വി. A ടീം 24 ന്യൂസിനെ ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി. തുടർന്ന് ഒരു ഗോളിന് കൈരളി ടി വി ദേശാഭിമാനിയെയും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള കൗമുദി അമൃത ടി വി. B ടീമിനെയും പരാജപ്പെടുത്തി.

വൈകിട്ട് നടക്കുന്ന മൽസരങ്ങളിൽ വെറ്ററൻസ് ടീം 24 ന്യൂസിനെയും അമൃത A അമൃത B യെയും ദേശാഭിമാനി ജനം ടിവിയെയും ന്യൂസ് 18 കൈരളിയെയും കേരള കൗമുദി വെറ്ററൻസിനെയും നേരിടും.

പരിപാടിയിൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സമീറ ഗ്രൂപ്പ് ചെയർമാൻ ഷിബു തോമസ്, ഫുട്ബോൾ താരം വി പി ഷാജി, യൂണിയൻ ഭാരവാഹികളായ എസ് കെ ജോയ് നായർ, പ്രിൻസ് പാങ്ങാടൻ, എസ് എ ശരത്, ജെ ആർ ശ്രീജ, എ എസ് സജു, എ വി മുസാഫർ, ജുഗുനുകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Latest Articles