Saturday, May 4, 2024
spot_img

‘പിആര്‍ പണിയല്ല, കഠിനാധ്വാനമാണ് ജനങ്ങള്‍ക്കു തന്നിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം’; ജനനന്മയ്ക്ക് വേണ്ടിയുള്ള വിഷയങ്ങളില്‍ സ്വീകരിച്ചത് രാഷ്ട്രീയ വഞ്ചന’; പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

ദില്ലി:കേന്ദ്ര സര്‍ക്കാരിന്‍റെ പരിഷ്കരണ നടപടികളോട് പ്രതിപക്ഷം രാഷ്ട്രീയ വഞ്ചനയാണ് കാണിക്കുന്നതെന്ന് തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങളില്‍ സര്‍ക്കാര്‍ ഇനിയും ചര്‍ച്ചകള്‍ക്ക് തയാറാണ്.

‘നെഗറ്റീവ് പ്രചാരണങ്ങള്‍ക്കിടയിലും ഇന്ത്യ കോവിഡിനെ വികസിത രാജ്യങ്ങളേക്കാള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. പിആര്‍ പണിയല്ല, കഠിനാധ്വാനമാണ് ജനങ്ങള്‍ക്കു തന്നിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പ്രധാനമന്ത്രി പറഞ്ഞത്.

‘കാര്‍ഷിക നിയമങ്ങള്‍, ജിഎസ്ടി, ആധാര്‍ വിഷയങ്ങളില്‍ പ്രതിപക്ഷം സ്വീകരിച്ചത് രാഷ്ട്രീയ വഞ്ചനയാണ്. കാര്‍ഷിക രംഗത്ത് പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷം വാഗ്ദാനം ചെയ്തിരുന്നു. ചില മുഖ്യമന്ത്രിമാര്‍ കത്ത് അയയ്ക്കുകയും ചെയ്തു. എന്നാല്‍ തന്‍റെ സര്‍ക്കാര്‍ അത് നടപ്പാക്കിയപ്പോള്‍ വ്യാപകമായി വ്യാജപ്രചാരണം നടത്തി. കാര്‍ഷിക നിയമങ്ങളില്‍ വരുത്തേണ്ട മാറ്റമെന്താണെന്ന് കൃത്യമായി ആരും ഇതുവരെ ചൂണ്ടിക്കാട്ടിയില്ല. സൈന്യത്തിന് നേരെ പോലും പ്രതിപക്ഷം വാളോങ്ങി. വന്‍കിട മുതലാളിമാര്‍ക്ക് വായ്പ നല്‍കി ബാങ്കുകളെ കിട്ടാക്കടത്തിലേയ്ക്ക് തള്ളി വിട്ടവര്‍, തന്‍റെ സര്‍ക്കാര്‍ ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിനെ പരിഹസിക്കുകയാണ്’- പ്രധാനമന്ത്രി വിമർശിച്ചു.

മാത്രമല്ല ‘മോദി ജയിക്കുമോയെന്ന ആശങ്കയാണ് പ്രതിപക്ഷത്തിന് എന്നും പുതിയ പാര്‍ലമെന്‍റ് മന്ദിരം വേണമെന്ന് മുന്‍ സ്പീക്കറും പ്രതിപക്ഷവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. കോവിഡ് മറ്റുരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇന്ത്യയിലെ പ്രതിരോധ നടപടികളുടെ ആസൂത്രണം തുടങ്ങി. ദാരിദ്ര്യത്തില്‍ നിന്നാണ് വന്നത്, അധികാരത്തിന്‍റെ ഇടനാഴിയില്‍ നിന്നല്ല. അതുകൊണ്ട് ജനങ്ങളുടെ ആശകളും പ്രശ്നങ്ങളും അറിയാം എന്നും ആത്മീയ വഴിയിലൂടെ പോകാനാണ് ആഗ്രഹിച്ചത്. സുഹൃത്തുക്കളുടെയും സാഹചര്യങ്ങളുടെയും സമ്മര്‍ദം മൂലം രാഷ്ട്രീയത്തിലെത്തി. ഏഴു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ക്ക് അടിസ്ഥാനം ജനങ്ങളും സര്‍ക്കാരും തമ്മിലെ പരസ്പര വിശ്വാസമാണ്’ എന്നും അദ്ദേഹം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Related Articles

Latest Articles