Thursday, May 16, 2024
spot_img

പെങ്ങളൂട്ടിക്ക് കാർ നൽകുന്നില്ല: പിരിവെടുത്ത് കാര്‍ വാങ്ങി നല്‍കാനുള്ള നീക്കം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചു

പാലക്കാട്: ആലത്തൂര്‍ എം പി രമ്യാ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങി നല്‍കാനുള്ള തീരുമാനം വിവാദമായതിന് പിന്നാലെ തീരുമാനം ഉപേക്ഷിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇതുവരെ സംഭാവനയായി പിരിഞ്ഞുകിട്ടിയ 6,13000 രൂപ പിരിവ് നല്‍കിയവര്‍ക്ക് തിരികെ നല്‍കാനും ആലത്തൂര്‍ പാര്‍ലമമെന്റ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

പിരിവെടുത്ത് രമ്യക്ക് കാര്‍ വാങ്ങുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നിരുന്നു. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കെ പി സി സി അധ്യക്ഷന്റെ നിര്‍ദേശം അനുസരിക്കുന്നതായി രമ്യ ഫെയ്‌സ്ബുക്കില്‍ പോസ്റ്റും ഇട്ടു.

ഇതിന് പിന്നാലെയാണ് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിക്കാന്‍ ആലത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചത്.

Related Articles

Latest Articles