Wednesday, May 1, 2024
spot_img

സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ്; വ്യാപക മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ കിട്ടുമെന്നാണ് നിഗമനം. ഒറ്റപ്പെട്ട മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, മത്സ്യതൊഴിലാളികൾ ചൊവ്വാഴ്ച വരെ കടലിൽ പോകരുതെന്ന നിർദ്ദേശമുണ്ട്.

കാലവർഷ കാറ്റിനൊപ്പം, വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുമാണ് മഴ ശക്തമാകാൻ കാരണം.

Related Articles

Latest Articles