Tuesday, May 21, 2024
spot_img

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഇന്ന് മുതൽ കാലവർഷം കനക്കും; ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതും ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലവുമാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കാനുള്ള കാരണം.

ഇന്ന് 8 ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി പത്തനംതിട്ട എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യത. കോഴിക്കോട് ജില്ലയുടെ വടക്ക് കിഴക്കൻ മേഖലയിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.

തൃശൂർ ജില്ലയിലെ ചില പ്രദേശങ്ങളിലും ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. നാളെ കാസർകോട്,കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles