Monday, May 6, 2024
spot_img

കോഴിക്കോട് ശക്തമായ കാറ്റും മഴയും: തെങ്ങ് വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അശ്വിന്‍ തോമസാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തരക്കാണ് മെഡിക്കല്‍ കോളജ് കാംപസില്‍ അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

അതേസമയം, കോഴിക്കോട് മലയോര മേഖലകളിലുള്‍പ്പെടെ ഇന്നും ശക്തമായ മഴയായിരുന്നു. ഇന്നലെ രാത്രി മുക്കത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമഫലമായി ഫയര്‍ഫോഴ്സ് ഗതാഗതം പുനസ്ഥാപിച്ചു. പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതി ബന്ധം തകരാറിലാണ്.

Related Articles

Latest Articles