Sunday, November 1, 2026

ക്രിസ്മസിന് കേരളം കുടിച്ച് തീർത്തത് 65 കോടിയുടെ മദ്യം; കൂടുതൽ വിൽപന നടന്നത് തലസ്ഥാനത്ത് ; ”കുടിയിലെ കണക്കുകൾ ഇങ്ങനെ”

തിരുവനന്തപുരം: ക്രിസ്മസ് സീസണില്‍ മദ്യക്കച്ചവടത്തില്‍ റെക്കോര്‍ഡിട്ട് സംസ്ഥാനം. 5 കോടിയുടെ മദ്യമാണ് ക്രിസ്തുമസ് തലേന്ന് വിറ്റഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തേക്കാൾ പത്ത് കോടിയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം (Beverages) വിറ്റത്.

വില്‍പനയില്‍ രണ്ടാമതായി നില്‍ക്കുന്നത് ചാലക്കുടിയാണ്. അവിടെ 70.72 ലക്ഷം രൂപയുടെ വില്‍പന നടന്നു. മൂന്നാം സ്ഥാനത്ത് ഇരിഞ്ഞാലക്കുടയാണ് ഇവിടെ 63.60 ലക്ഷം രൂപയുടെ മദ്യവും വിറ്റു.ബെവ്‌കോ ഔട്‌ലറ്റ്‌ വഴി ക്രിസ്‌മസ്‌ ദിവസം 65 കോടിരൂപയുടെയും കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റ്‌ വഴി എട്ടു കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്‌മസ്‌ തലേന്ന്‌ ബെവ്‌കോ വഴി 65.88 കോടിരൂപയുടെ മദ്യം വിറ്റു.

കൺസ്യൂമർഫെഡ്‌ വഴി 11.5 കോടിരൂപയ്‌ക്കും. ഇതുകൂടിയാകുമ്പോൾ ക്രിസ്‌മസിന്‌ കുടിച്ചത്‌ 150.38 കോടിരൂപയുടെ മദ്യമാകും. കഴിഞ്ഞ ക്രിസ്മസിന് 55 കോടിയാണ് കേരളത്തില്‍ വിറ്റഴിച്ചത്. ആകെ 265 മദ്യഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷന്റെ കീഴിലുളളത്.

Related Articles

Latest Articles