Monday, June 17, 2024
spot_img

കൂട്ട അവധി നിയന്ത്രിക്കാൻ നിലവിൽ ചട്ടങ്ങളില്ല! കോന്നി താലൂക്ക് ഓഫിസ് വിവാദങ്ങൾക്ക് പിന്നാലെ കൂട്ട അവധി നിയന്ത്രിക്കാൻ മാർഗ്ഗരേഖ തയ്യാറാകുന്നു; വിവരശേഖരണം നടത്തി ഉന്നത ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ കൂട്ട അവധി നിയന്ത്രിക്കാൻ മാർഗ്ഗരേഖയിറക്കാൻ റവന്യു വകുപ്പ്. ഒരു ദിവസം നിശ്ചിത ജീവനക്കാർക്ക് മാത്രം അവധിയെന്ന നിർദ്ദേശം മാർഗ്ഗരേഖയിലുണ്ടാകും. വ്യാഴാഴ്‌ച ചേരുന്ന റവന്യു സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചക്കുവരും. കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി സംബന്ധിച്ച വിവാദത്തെ തുടർന്നാണ് നടപടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ അത്തരമൊരു നിയമമോ ചട്ടമോ ഇല്ല. അതാത് സ്ഥാപനങ്ങളിലെ മേലധികാരികളാണ് ഇപ്പോൾ ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

കോന്നി താലൂക്ക് ഓഫീസിൽ ഒരുവിഭാഗം ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രക്ക് പോയത് വലിയ വിവാദമായിരുന്നു. പരാതികൾ ഉയർന്നപ്പോഴും ജീവനക്കാർക്ക് അവധിയെടുക്കാനുള്ള അവകാശമുണ്ടെന്ന നിലപാടിലായിരുന്നു സർവീസ് സംഘടനകൾ. വിവാദങ്ങൾ കൊഴുക്കുമ്പോഴും മുൻ നിശ്ചയിച്ച പ്രകാരം വിനോദയാത്ര പൂർത്തിയാക്കിയ ശേഷമാണ് ഉദ്യോഗസ്ഥ സംഘം ജോലിയിൽ തിരികെയെത്തിയത്. വിഷയത്തിൽ സ്ഥലം എം എൽ എ യുടെ ഇടപെടൽ പോലും ജീവനക്കാർ തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മാർഗ്ഗരേഖ പുറത്തിറക്കുന്നതിനുള്ള ചർച്ചകളാരംഭിച്ചത്.

Related Articles

Latest Articles