Saturday, May 4, 2024
spot_img

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; ആര്‍ ഉണ്ണിക്കും പിഎഫ് മാത്യൂസിനും സാഹിത്യ അക്കാദമി അവാര്‍ഡ്; സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ട അംഗത്വം

തൃശ്ശൂ‌‌ർ: കേരള സാഹിത്യ അക്കാദമിയുടെ 2020ലെ അവാർഡുകൾ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകും. ചെറുകഥയ്ക്കുള്ള പുരസ്കാരം ആർ ഉണ്ണിക്കും ലഭിച്ചു. കവിതയ്ക്കുള്ള പുരസ്കാരം ഒ പി സുരേഷിനും ലഭിച്ചു. നോവലിനുള്ള പുരസ്കാരം പി എഫ് മാത്യൂസ് നേടി.

കൂടാതെ സമഗ്ര സംഭവനയ്ക്കുള്ള പുരസ്കാരം ഇത്തവണ ആറ് പേർക്കാണ് ലഭിച്ചിരിക്കുന്നത്. കെ കെ കൊച്ച്, മാമ്പുഴ കുമാരൻ, കെ ആർ മല്ലിക, സിദ്ധാർത്ഥൻ പരുത്തിക്കാട്, ചവറ കെ എസ് പിള്ളി എന്നിവ‌ർക്കാണ് ആദരം.

‘താജ്മഹൽ’ എന്ന കവിതയാണ് ഒ പി സുരേഷിനെ അവാ‌‍‌ർ‍ഡിന് അർഹനാക്കിയത്, ഉണ്ണി ആറിന്‍റെ വാങ്കിനാണ് ചെറുകഥയ്ക്കുള്ള പുരസ്കാരം നേടിക്കൊടുത്തത്. പി എഫ് മാത്യൂസിന് അടിയാളപ്രേതം എന്ന നോവലിനാണ് പുരസ്കാരം നേടിയത്. ‘ദൈവം ഒളിവിൽ പോയ നാളുകൾ’ എന്ന യാത്രാ വിവരണത്തിന് വിധു വിൻസൻ്റിന് പുരസ്കാരം ലഭിക്കുകയുണ്ടായി.

ഹാസ്യ സാഹിത്യത്തിനുള്ള പുരസ്കാരം ഇന്നസെന്‍റിനാണു ലഭിച്ചത്. ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിനാണ് അവാ‌ർഡ്. ദ്വയം എന്ന നാടകത്തിന് ശ്രീജിത്ത് പൊയിൽക്കാവിനും പുരസ്‌കാരം ലഭിച്ചു.
മറ്റു പുരസ്‌കാരങ്ങൾ ;
ജീവചരിത്രം/ആത്മകഥ – മുക്തകണ്ഠം വികെഎൻ – കെ രഘുനാഥൻ
സാഹിത്യ വിമർശനം – വൈലോപ്പിള്ളി കവിത ഒരു ഇടതുപക്ഷ വായന – ഡോ പി സോമൻ
ബാലസാഹിത്യം – പെരുമഴയത്തെ കുഞ്ഞിതളുകൾ
വൈജ്ഞാനിക സാഹിത്യം – മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം – ഡോ ടി കെ ആനന്ദി
വിവർത്തനം – റാമല്ല ഞാൻ കണ്ടു ( അനിത തമ്പി ) , ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ ( സംഗീത ശ്രീനിവാസൻ )

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles