Monday, April 29, 2024
spot_img

വെയില്‍ചൂടില്‍ ചുട്ടി പൊള്ളി സംസ്ഥാനം; വേനല്‍ മഴ എത്താന്‍ ഇനിയും കാത്തിരിക്കണം

കൊച്ചി: ഈ മാസം പകുതിയോടെ സംസ്ഥാനത്ത് വേനല്‍മഴയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. മൂന്ന് ദിവസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍. എങ്കിലും നിലവിലെ ചൂട് മാറണമെങ്കില്‍ ഏപ്രില്‍ പകുതി വരെ കാത്തേ പറ്റു. കൊടുംചൂടിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.

പ്രകൃതി ചൂഷണത്തിന്റെ ഫലമായി ഓസോണ്‍ തന്‍മാത്രകളുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടുതലായി പതിക്കുന്നതാണ് വെയിലിനെ ഇത്ര അപകടകരമാക്കുന്നത്.അതൊടൊപ്പം പ്രളയവും നിലവിലെ കൊടുംചൂടും തമ്മില്‍ ബന്ധമുണ്ടോ എന്നറിയാന്‍ ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ടെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Latest Articles