Sunday, May 19, 2024
spot_img

കേരള സമ്മർ ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി;10 കോടി നേടിയത് സിനിമ സീരിയൽ താരം രജനി ചാണ്ടിയുടെ സഹായി

കൊച്ചി : കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ ജേതാവിനെ കണ്ടെത്തി.അസം സ്വദേശി ആൽബർട്ട് ടിഗയ്ക്കാണ് ബമ്പർ അടിച്ചത്. സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആൽബർട്ട് ടിഗ. കൊച്ചിയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കി. 10 കോടിയാണ് ഒന്നാം സമ്മാനം നേടിയത്.

വർഷങ്ങളായി വീട്ടിലെ സഹായിയാണ് ആൽബർട്ട് എന്ന് രാജിനി ചാണ്ടി പറഞ്ഞു. 1995 മുതൽ വീട്ടിൽ സഹായിയായി വന്നതാണ്. അവൻ വൈകിട്ട് പോയി അന്വേഷിച്ചപ്പോഴാണ് ഏജൻസിയിൽ നിന്നും വിവരം അറിഞ്ഞത് എന്നും രജിനി ചാണ്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. SE 222282 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് പത്ത് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. SB 152330 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകൾക്കാണ്.

Related Articles

Latest Articles