Saturday, April 27, 2024
spot_img

ന്യൂനമർദ്ദം ; കേരളത്തിൽ 5 ദിവസം ശക്തമായ മഴയ്ക്കു സാധ്യത; ലക്ഷദ്വീപിൽ ചക്രവാതചുഴി എന്ന് റിപ്പോർട്ട്

 

തിരുവനന്തപുരം∙ കേരളത്തിൽ 5 ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത . ലക്ഷദ്വീപിനും തെക്കു കിഴക്കൻ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നതായി റിപ്പോർട്ട് .ന്യൂനമർദ്ദത്തിന് സാധ്യത. പാത്തി മഹാരാഷ്ട്ര വരെയും , പാത്തി തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ വരെയും ന്യൂനമർദ്ദം നിലനിൽക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇത് മൂലം കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്കു സാധ്യത. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ, ഇടി, മിന്നൽ എന്നിവയ്ക്കു സാധ്യതയുണ്ട്. സെപ്റ്റംബർ 5 മുതൽ 7 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

Related Articles

Latest Articles