Saturday, April 27, 2024
spot_img

വിജയിയാരെന്ന് ദൈവം തീരുമാനിക്കും; കാരണം മൂന്നുപേരും ദൈവത്തിന് പ്രിയപ്പെട്ടവർ; ഒരേ ക്ഷേത്രത്തിലെ ഭാരവാഹികൾ

വെഞ്ഞാറമൂട്: ഒരേ ക്ഷേത്രത്തിലെ ഭാരവാഹികള്‍ തമ്മില്‍ മത്സരിച്ചാല്‍ ആരുജയിക്കും…’ദൈവത്തിനറിയാം’. കാരണം യുഡിഎഫ്, എല്‍ഡിഎഫ് ,ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നതു തെക്കന്‍ കേരളത്തിലെ പ്രശസ്ത ക്ഷേത്രമായ വേങ്കമല ഭഗവതി ക്ഷേത്രത്തിലെ ഭാരവാഹികൾ. വാമനപുരം ബ്ലോക്ക് ഡിവിഷനിലെ മത്സരമാണ് ദൈവത്തിലേക്ക് വിരൽ ചൂണ്ടുന്നത്.

പട്ടികവര്‍ഗ സംവരണ ഡിവിഷനാണ് വാമനപുരം. ക്ഷേത്രം സെക്രട്ടറി ആദര്‍ശ് വേങ്കമലയാണു യുഡിഎഫ് സ്ഥാനാര്‍ഥി. ശാന്തിമാരായ വേങ്കമല ശ്രീലാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും രാജേഷ് വേങ്കമല ബിജെപി സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. ഇവര്‍ ബന്ധുക്കളും അയല്‍വാസികളും മൂവരും ആത്മസുഹൃത്തുക്കളുമാണ് എന്നത് മറ്റൊരു കൗതുകം… ഇവരില്‍ ആരു ജയിച്ചാലും വാമനപുരത്തിനുള്ള ജനപ്രതിനിധി വേങ്കമല ക്ഷേത്രത്തില്‍ നിന്നാകും എന്നത് ഏവർക്കും ആശ്വാസകരവുമാണ്. സ്ഥാനാര്‍ത്ഥികള്‍ക്കും അതുപോലെ തന്നെ. ആരു ജയിച്ചാലും ക്ഷേത്രത്തിലെയും കുടുംബത്തിലെയും അംഗം തന്നെയാണ് വിജയിക്കുന്നതെന്നാണ് ഇവരുടെ കാഴ്ചപ്പാട്. രാഷ്ട്രീയത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്ത ഇവരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ സമീപിച്ചപ്പോള്‍ അവരവര്‍ക്ക് താല്പര്യം തോന്നിയ മുന്നിണികളുടെ സ്ഥാനാര്‍ഥിയാകുകയായിരുന്നു.

Related Articles

Latest Articles