Friday, April 26, 2024
spot_img

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; സ്‌ക്രൂ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം; രണ്ട് യാത്രക്കാർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സ്‌ക്രൂ രൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം രണ്ട് യാത്രക്കാരിൽ നിന്നും പിടികൂടി. സ്വർണം കടത്തുന്നതായി ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. സ്വർണം പവർ എക്സ്റ്റൻഷൻ ഉപകരണത്തിൽ ഘടിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. 364 ഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്നും എയർ ഇന്റലിജൻസ് പിടിച്ചെടുത്തത്. ഏകദേശം 18 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രണ്ട് യാത്രക്കാരിൽ നിന്നും 1088 ഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരിപ്പൂര് നിന്നും പിടികൂടിയിരുന്നു. പിടികൂടിയ സ്വർണത്തിന് ഏകദേശം 48 ലക്ഷം രൂപ വരും. ശരീരത്തിൽ ഒളിപ്പിച്ചായിരുന്നു ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.

Related Articles

Latest Articles