Wednesday, May 22, 2024
spot_img

പൊതു വിദ്യാഭ്യാസം ഇനി ഒറ്റക്കുടക്കീഴില്‍; അടിമുടി മാറ്റത്തിന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യസ രംഗത്ത് സര്‍ക്കാര്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുന്നു. വരുന്ന അധ്യയന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ മേഖലയെ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പരിഷ്‌കരണം.

ഇതിന്റെ ഭാഗമായി പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല’ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷന്‍ (ഡിജിഎ) ആവും നയിക്കുക. വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിഭ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. ഡിപിഐ, ഹയര്‍ സെക്കന്ററി ഡയറക്ടര്‍ എന്നിവ ഇതോടെ തത്വത്തില്‍ ഇല്ലാതെയാവും.

ഡോക്ടര്‍ എം എ ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് വിദ്യാഭ്യാസ മേഖലയിലെ ഏകീകരണം നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച്‌ തയ്യാറാക്കിയ രൂപരേഖ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് വേണ്ട ഭേദഗതികള്‍ വരുത്തിയ ശേഷമേ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുകയുള്ളൂ.

Related Articles

Latest Articles