Saturday, April 27, 2024
spot_img

ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വെർച്ച്വൽ സർട്ടിഫിക്കറ്റ്; ലോക റെക്കോർഡുമായി ഒരു മലയാളി

തിരുവനന്തപുരം: കൊവിഡ് കാലം പലരും പല രീതികളിലാണ് വിനിയോഗിച്ചത്. ഉള്ളില്‍ ഉറങ്ങിക്കിടന്ന കലകളുള്‍പ്പെടെ പല കഴിവുകളും പുറത്തെടുത്ത സമയമായിരുന്നു ഈ കൊവിഡ് കാലം. ഈ കൊവിഡ് കാലത്ത് മെന്റലിസ്റ്റും മജിഷ്യനുമായ ഗിരി ശങ്കർ നേടിയെടുത്തത് ലോക റെക്കോര്‍ഡ് ആണ്. ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വെർച്ച്വൽ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയതിനുള്ള റെക്കോഡുകളാണ് നെയ്യാറ്റിൻകര സ്വദേശിയായ ഗിരി ശങ്കർ സ്വന്തം പേരിലാക്കിയത്.

കുറഞ്ഞ ദിവസത്തിനുള്ളിൽ ഏറ്റവുമധികം വെർച്വൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിനുള്ള “ഇന്റർനാഷണൽ ബുക്ക്” റെക്കോഡും, ഒരൊറ്റ ദിവസംകൊണ്ട് ഏറ്റവുമധികം ഓൺലൈൻ സർട്ടിഫിക്കറ്റുകൾ നേടിയതിന് “ബെസ്റ്റ് ഓഫ് ഇന്ത്യ” റെക്കോഡുമാണ് ഗിരിശങ്കർ നേടിയത്. 19 ദിവസംകൊണ്ട് 227 സർട്ടിഫിക്കറ്റുകൾ നേടിയാണ് ഗിരി ശങ്കർ “ഇന്റർനാഷണൽ ബുക്ക്” റെക്കോഡ് നേടിയത്. ഒരു ദിവസം കൊണ്ട് 30 സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയാണ് ഗിരി ശങ്കർ “ബെസ്റ്റ് ഓഫ് ഇന്ത്യ” റെക്കോഡ് നേടിയത്. ഇതിൽ ലോകാരോഗ്യ സംഘടനയുടെയും ഹാർഡ്‌വാർഡ് മെഡിക്കൽ സ്കൂൾ സർട്ടിഫിക്കറ്റുകളും ഉൾപ്പെടും.

Related Articles

Latest Articles