Wednesday, May 15, 2024
spot_img

പരാതിക്കാരനോടും മകളോടും മോശം പെരുമാറ്റം; നെയ്യാർഡാം പോലീസ് സ്റ്റേഷൻ എഎസ്ഐയ്ക്കു സ്ഥലം മാറ്റം; നടപടി മോശം പെരുമാറ്റം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ; വീഡിയോ കാണാം

തിരുവനന്തപുരം : പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച് പൊലീസ്, നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം നടന്നത്. കളളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്. അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് പരാതിക്കാരനോട് മോശമായി പെരുമാറിയ പൊലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റിയത്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ സുദേവനോടാണ് നെയ്യാ‌ർ ഡാം പൊലീസിന്‍റെ അധിക്ഷേപം.

ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗ്രേഡ് എഎസ്ഐ ഗോപകുമാർ സുദേവനോട് തട്ടിക്കയറി. അതേസമയം താൻ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പൊലീസ് അധിക്ഷേപിച്ചതെന്നും സുദേവൻ പറയുന്നു. ദൃശ്യങ്ങൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഡിഐജിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

മോശമായി പെരുമാറുന്ന വീഡിയോ

https://www.facebook.com/1409957919233232/posts/2820391564856520/

Related Articles

Latest Articles