കേരളം കണ്ട ആദ്യ ദുരഭിമാന കൊലക്കേസാണ് കെവിന്‍ കൊലപാതകം. തന്‍റെ സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ താഴ്ന്ന ജാതിയില്‍ പെട്ട കെവിനെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു ഷാനു ചാക്കോ.ഷാനുവിന്‍റെ ക്രൂരതകള്‍ പോലീസ് അറിയുന്നത് പിടിയിലായ മറ്റ് പ്രതികളുടെ മൊഴികളിലൂടെയാണ്. നീനു കെവിനെ പ്രണയിച്ച് വിവാഹം കഴിക്കുന്പോള്‍ ഗള്‍ഫിലായിരുന്നു സഹോദരന്‍ ഷാനുചാക്കോ.വിവരം അറിഞ്ഞ് നാട്ടിലെത്തിയത് കടുത്ത പ്രതികാര ബുദ്ധിയോടെയാണ്.

