തൃശ്ശൂർ: മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യരും രാജ്യാന്തര റോളർ സ്‌കേറ്റിങ് താരമായ ആരതിയും വിവാഹിതരായി. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ചെന്നൈ അണ്ണാനഗർ സ്വദേശികളായ ബിൽഡർ സി.കസ്തൂരിരാജിന്‍റെയും ഗൈനക്കോളജിസ്റ്റ് ഡോ മാലാ രാജിന്‍റെയും മകളാണ് ആരതി.തൃശൂർ എരവിമംഗലം സ്മൃതിയിൽ ശങ്കരൻ കുട്ടിയുടേയും ലക്ഷ്മിയുടേയും മകനാണ് സന്ദീപ് വാര്യര്‍.

