Friday, October 23, 2026

പഞ്ചാബ് സ്ഫോടനത്തിൽ ഒരാൾ പിടിയിൽ; പിടിയിലായത് എസ്എഫ്‌ജെ തീവ്രവാദിയായ കൊടുംക്രിമിനൽ; നിർണ്ണായക വിവരങ്ങൾ പുറത്ത്

ലുധിയാന: പഞ്ചാബ് സ്‌ഫോടനവുമായി (Punjab Bombblast) ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. നിരോധിത വിഘടനവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ അംഗമായ ജസ്വീന്ദർ സിങ് മുൽട്ടാനിയയാണ് ജർമ്മനിയിൽ പിടിയിലായത്. ഇയാളെ തടവിലാക്കിയിരിക്കുകയാണ്.

ഡിസംബർ 23ന് കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട പോലീസുകാരനായ ഗഗൻദീപ് ആണ് കൊല്ലപ്പെട്ടത്. എന്നാൽ പഞ്ചാബിന് പുറമെ ദില്ലിയിലും മുംബൈയിലും ജസ്‌വീന്ദർ സ്‌ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പഞ്ചാബ് പോലീസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.

പാകിസ്ഥാനിൽ നിന്നാണ് ഇയാൾക്ക് സ്‌ഫോടക വസ്തുക്കൾ ലഭിച്ചിരുന്നത്. പഞ്ചാബിൽ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർക്ക് സ്‌ഫോടക വസ്തുക്കൾ കൈമാറാൻ ഇയാൾ ശ്രമിച്ചിരുന്നതായും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. പഞ്ചാബിലെ ഫിറോസ്പൂർ, അമൃത്സർ, തരൺ തരൺ ജില്ലകളിൽ ഇയാൾക്കെതിരെ വിവിധ കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകനായ ഗുർപത്വന്ത് സിങ് പന്നുവിന്റെ അടുത്ത അനുയായിയാണ് ജസ്‌വീന്ദർ. കർഷക പ്രക്ഷോഭങ്ങൾക്കിടെ കർഷക നേതാവായ ബൽബീർ സിങ് രജേവാളിനെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാൾക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

Related Articles

Latest Articles