Sunday, September 27, 2026

സഹോദരി ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍

കൊ​ച്ചി: സ​ഹോ​ദ​രി ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ്​ പി​ടി​യി​ല്‍. ​ചേ​രാ​ന​ല്ലൂ​ര്‍ ഇ​ട​യ​ക്കു​ന്നം പ​ട​യാ​റ്റി​ല്‍ വീ​ട്ടി​ല്‍ മാ​ര്‍​ട്ടി​നെ​യാ​ണ്​ (40) അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ചൂ​ത​​പ്പ​റ​മ്ബ​ല്‍ വീ​ട്ടി​ല്‍ സെ​ബാ​സ്​​റ്റ്യ​നെ​യാ​ണ്​ വ​ടി​വാ​ള്‍​കൊ​ണ്ട്​ വെ​ട്ടി​യ​ത്. ഇ​യാ​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഐ.​സി.​യു​വി​ലാ​ണ്.

മാ​താ​വി​നെ മ​ദ്യ​ല​ഹ​രി​യി​ല്‍ മ​ര്‍​ദി​ക്കു​ന്ന​ത്​ ത​ട​യാ​ന്‍ ​ശ്ര​മി​ച്ച​തിന്റെ വി​രോ​ധം തീ​ര്‍​ക്കാ​നാ​ണ്​ സെ​ബാ​സ്​​റ്റ്യ​നെ ആ​ക്ര​മി​ച്ച​ത്. ശ​ബ്​​ദം കേ​ട്ട്​ ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി വി​ശ്വം​ഭ​ര​നും പ​രി​ക്കേ​റ്റി​രു​ന്നു. ചേ​രാ​ന​ല്ലൂ​ര്‍ പൊ​ലീ​സ്​ ഇ​ന്‍​സ്​​പെ​ക്​​ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related Articles

Latest Articles