Saturday, January 3, 2026

ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ്: 700 കോടിയും കടന്ന് റോക്കിഭായ്

ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പു തുടരുകയാണ് കന്നട ചിത്രമായ കെ.ജി.എഫ് ചാപ്ടര്‍ 2. റിലീസ് ചെയ്തു ഏഴുദിവസം പിന്നിടുമ്പോള്‍ 700 കോടിയാണ് റോക്കി ഭായിയും കൂട്ടുകാരും വാരിക്കൂട്ടിയത്.

ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0യുടെയും റെക്കോഡ് തകര്‍ത്താണ് കുതിപ്പ്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷ‌ന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഏഴാമത് എത്തിയിരിക്കുകയാണ് കെ.ജി.എഫ്. രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ ആണ് കെ.ജി.എഫിനു മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍ ചലനം സൃഷ്ടിച്ചത്. കെ.ജി.എഫിന്റെ ഹിന്ദി പതിപ്പ് 250 കോടിയും കടന്നു. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് ഈ റെക്കോഡ് നേട്ടം. ആയിരം കോടിയിലേക്ക് ഉടന്‍ റോക്കിഭായ് എത്തുമെന്നാണ് സൂചന .അതേസമയം

കെ.ജി.എഫ് നിര്‍മ്മാതാക്കളായ ഹോം ബാലെ ഫിലിംസിന്റെ അടുത്ത ചിത്രം സുധ കൊങ്കര സംവിധാനം ചെയ്യും. സൂര്യയുടെ സൂററൈ പോട്ര്, മാധവന്റെ ഇറുതി സുട്ര് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്കര.പുത്തന്‍പുതു കാലൈ, പാവ കഥൈകള്‍ തുടങ്ങിയ ആന്തോളജികളില്‍ ഓരോ ചിത്രം വീതം സുധ സംവിധാനം ചെയ്തിട്ടുണ്ട്

Related Articles

Latest Articles