പരംജിത് സിങ് പഞ്ച്വാർ
ലാഹോർ : ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവനും തീവ്രവാദിയുമായ പരംജിത് സിങ് പഞ്ച്വാർ ( മാലിക് സർദാർ സിങ്) കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ലാഹോറിലെ ജോഹർ ടൗണിൽ രണ്ട് അജ്ഞാതർ ഇയാളെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.രാവിലെ ആറുമണിയോടെ ജോഹർ ടൗണിലെ സൺഫ്ളവർ സിറ്റിക്ക് സമീപത്തെ വസതിയിലേക്ക് അംഗരക്ഷകരുടെ അകമ്പടിയോടെ നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പരംജിത് സിങ്ങിനെ ആക്രമിച്ചത്. സംഭവത്തിൽ അംഗരക്ഷകർക്കും പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലെ പഞ്ചാബിൽ നിന്നും പാകിസ്ഥാനിലെ പഞ്ച്വാർ ഗ്രാമത്തിലേക്ക് ലഹരികടത്തും ആയുധകടത്തും നടത്തിയിരുന്നയാളായിരുന്നു കൊല്ലപ്പെട്ട പരംജിത് സിങ്. 1986 ലാണ് സോഹാലിലെ ഒരു സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്ന പരംജിത് സിങ്, ബന്ധുവായ ലഭ് സിങ്ങിന്‍റെ പ്രേരണയാൽ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിൽ ചേരുന്നത്.
1990ൽ ഇന്ത്യൻ സുരക്ഷാ സേന ലഭ് സിങ്ങിനെ വധിച്ചതോടെ പരംജിത് സിങ് ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിന്‍റെ നേതൃത്വം ഏറ്റെടുത്തു. ‘മോസ്റ്റ് വാണ്ടഡ് ഭീകരരുടെ’ പട്ടികയിലുള്ള പരംജിത് സിങ്ങിനെ പാകിസ്ഥാൻ സംരക്ഷിക്കുന്നതായി ആരോപണമുയർന്നിരുന്നു. അതിർത്തി വഴിയുള്ള ആയുധക്കടത്തും ലഹരിക്കടത്തും വഴിയാണ് ഇയാൾ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിന്റെ പ്രവർത്തനത്തിന് ആവശ്യമായ പണം കണ്ടെത്തിയിരുന്നത്. പരംജിത് സിങ് പാകിസ്ഥാനിൽ ഇല്ലെന്നാണ് പാക് സർക്കാറിന്റെ വാദം. ലഹോറിലാണ് പരംജിത് സിങ് താമസിച്ചിരുന്നതെങ്കിലുംഇയാളുടെ ഭാര്യയും മക്കളും ജർമ്മനിയിലേക്ക് താമസം മാറ്റിയിരുന്നു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…