ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്ഷൻ; തിരിഞ്ഞുനോക്കാതെ സാധാരണക്കാർ ; ഒരു ഫോളോവറുമില്ലാതെ 3,352 ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍; ഇലോൺ മസ്‌കിന് തിരിച്ചടി

ട്വിറ്ററില്‍ ട്വിറ്റര്‍ ബ്ലൂ എന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് കമ്പനിയുടെ വരുമാനമുയർത്താനുള്ള ഇലോൺ മസ്കിന്റെ നീക്കങ്ങൾക്ക് കടുത്ത തിരിച്ചടി. തുടക്കത്തില്‍ ഈ പദ്ധതിയോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നസാധാരണ ഉപഭോക്താക്കള്‍ കൂട്ടത്തോടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാൻ ഒഴിവാക്കുകയാണെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് ഉപഭോക്താക്കളില്‍ 6,40,000 പേരെ മാത്രമേ ട്വിറ്റര്‍ ബ്ലൂ എന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിലേക്ക് പണം ചിലവാക്കിയിട്ടുള്ളു.

പദ്ധതി പ്രഖ്യാപിച്ച് തുടക്കത്തില്‍ തന്നെ ട്വിറ്റര്‍ ബ്ലൂവിന്റെ ഭാഗമായ 1.5 ലക്ഷം വരിക്കാരില്‍ 68,157 സബ്‌സ്‌ക്രൈബര്‍മാര്‍ മാത്രമാണ് ഇപ്പോഴും പ്ലാനിൽ തുടരുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യ വരിക്കാരില്‍ 80,000-ല്‍ ഏറെ പേര്‍ പ്ലാനില്‍നിന്ന് പിന്‍മാറിയിട്ടുണ്ട്.

നീല നിറത്തിലുള്ള ചെക്ക് മാര്‍ക്ക് ഉള്ള ട്വിറ്റര്‍ ബ്ലൂ വരിക്കാരില്‍ 2,91,183 പേര്‍ക്കും 1000-ല്‍ താഴെ മാത്രമാണ് ഫോളോവര്‍മാരുള്ളത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ 1,07,492 പേര്‍ക്ക് നൂറില്‍ താഴെ മാത്രമാണ് ഫോളോവര്‍മാരുള്ളത്. 3,352 ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ക്ക് ഫോളോവര്‍മാര്‍ ആരുമില്ല.

അതേസമയം, ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് സൗജന്യമായി വെരിഫിക്കേഷന്‍ ചെക്ക്മാര്‍ക്ക് നൽകിയ അക്കൗണ്ടുകളില്‍നിന്ന് ചെക്ക്മാര്‍ക്ക് നീക്കം ചെയ്യാനും അവരെയെല്ലാം പണം നല്‍കിയുള്ള സബ്‌സ്‌ക്രിപ്ഷന്റെ ഭാഗമാക്കാനുമുള്ള നടപടിയില്‍ നിന്ന് കമ്പനി പിന്‍മാറിയിരുന്നു.നീക്കത്തിൽ കടുത്ത എതിർപ്പ് ഉയർന്നതിനെത്തുടർന്ന് പ്രശസ്തരായ പല വ്യക്തികളുടേയും അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് സൗജന്യമായി തന്നെ ട്വിറ്റർ നിലനിര്‍ത്തുകയും ചെയ്തു.

B4 Admin

Recent Posts

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തം: 40ലേറെ നഗരങ്ങളിൽ പ്രതിഷേധം

ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…

24 minutes ago

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

12 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

13 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

13 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

14 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

15 hours ago